ബെംഗളൂരു: ബെംഗളൂരുവിൽ പബ്ബുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പുലർച്ചെ ഒരു മണി വരെ പബ്ബുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് ഇതിനോടകം ചർച്ച ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം, മൈക്രോ ബ്രൂവറികൾ ഉള്ള പബ്ബുകൾക്ക് രാവിലെ 10നും രാത്രി 11.30 നും ഇടയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാത്രി 11.30ന് ശേഷം പ്രവർത്തിച്ചതിലൂടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നഗരത്തിലെ പബ്ബുകൾക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കാരണം പബ്ബുകൾക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്. 2024-25 ലെ ബജറ്റിൽ ബെംഗളൂരുവിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം പുലർച്ചെ 1 മണി വരെ നീട്ടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ പബ്ബുകൾക്ക് പ്രവർത്തനസമയം നീട്ടി നൽകിയിരുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും ശിവകുമാർ വ്യക്തമാക്കി.
TAGS: BENGALURU | PUB
SUMMARY: Will consider 1 am deadline for Bengaluru pubs, D K Shivakumar
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…