ബെംഗളൂരു: ഗൗരി ഗണേശ ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു. വഴുതന, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്ക് വിലയിൽ 50 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കാരറ്റിനും ഉരുളക്കിഴങ്ങിനും ഉൾപ്പെടെ വില കൂടിയിട്ടുണ്ട്. വഴുതനയുടെ വില വ്യാഴാഴ്ച കിലോയ്ക്ക് 40-60 ആയിരുന്നു, ക്യാപ്‌സിക്കം കിലോയ്ക്ക് 55-60 ആയിരുന്നു. കാരറ്റും ഉരുളക്കിഴങ്ങും യഥാക്രമം കിലോയ്ക്ക് 60, 50 രൂപയ്ക്കാണ് വിൽക്കുന്നത്.
ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങളുടെ വിലയും വർധിച്ചു. ഏലക്കി നേന്ത്രപ്പഴം കിലോയ്ക്ക് 160 രൂപയ്ക്കും ഓറഞ്ച് കിലോയ്ക്ക് 200 രൂപയ്ക്കും ആപ്പിളിന് 150-200 രൂപയ്ക്കുമാണ് ഇപ്പോൾ വിൽക്കുന്നത്. പൂക്കളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. 1 കിലോ ട്യൂബ് റോസ് 100 മുതൽ 150നുമാണ് വിൽപന. സെവന്തിഗെയ്ക്ക് മൊത്തക്കച്ചവടത്തിൽ കിലോയ്ക്ക് 80-100 രൂപയും ചില്ലറവിൽപ്പനയിൽ കിലോയ്ക്ക് 100-160 രൂപയുമാണ് വില.
മുല്ലപ്പൂ മൊത്തമായും ചില്ലറയായും കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ വിൽക്കുമ്പോൾ കനകാംബരത്തിന് (ക്രോസാന്ദ്ര) കിലോയ്ക്ക് മൊത്തമായി 2,000 രൂപയും ചില്ലറ വിപണിയിൽ കിലോയ്ക്ക് 3,000-4,000 രൂപയുമാണ് വില. വരമഹാലക്ഷ്മി ഉത്സവത്തോടനുബന്ധിച്ച് പൂക്കളുടെ വില ഇനിയും വർധിച്ചേക്കുമെന്ന് ഫ്ലവർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ദിവാകർ പറഞ്ഞു.
TAGS: BENGALURU | PRICE HIKE
SUMMARY: Flowers, fruits and vegetables get costly in Bengaluru
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…