ബെംഗളൂരു: ബെംഗളൂരുവിലെ ഭക്ഷണശാലയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം. ജെപി നഗറിലെ ഉഡുപ്പി ഉപഹാര ഹോട്ടലിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഉത്തർ പ്രദേശ് സ്വദേശികളായ സമീർ, മൊഹ്‌സിൻ എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചയാളുടെ വിവരം ലഭ്യമല്ല.
പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദേശിയ അന്വേഷണ ഏജൻസിയും (എൻഐഎ) സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.
ഉഡുപ്പി ഉപഹാര കെട്ടിടത്തിൻ്റെ ടെറസിലെ മുറിയിൽ താമസിക്കുന്ന രണ്ടുപേർ കുക്കറിൽ ചോറ് തയ്യാറാക്കുന്നതിനിടെ പാത്രത്തിൻ്റെ അടപ്പ് പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ 10 പേർക്ക് പരുക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിൽ മറ്റൊരു സമാന സംഭവം നടന്നപ്പോൾ അന്വേഷണത്തിനെത്തിയതെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
TAGS: BENGALURU | BLAST
SUMMARY: One dead, another injured in pressure cooker explosion near Bengaluru’s Udupi Upahara restaurant
ബെംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കാലിക്കടത്ത് ആരോപിച്ച് മലയാളിയെ വെടിവെച്ചു. പോലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസറഗോഡ് സ്വദേശി…
കൊച്ചി: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളിയില്‍ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ്…
പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ്…
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ്…
തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം…