ബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതിയൊരുക്കി ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരള ഏവിയേഷൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിൽ ഫ്‌ളൈയിങ് ടാക്സികൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോയിൽ സരൽ ഏവിയേഷൻ ഇലക്‌ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഏഴുസീറ്റുകളാകും ഉണ്ടാവുക.
നേരത്തെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈയിങ് ടാക്സികൾ ആരംഭിക്കാനും കമ്പനി സന്നദ്ധത അറിയിച്ചിരുന്നു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ഇതിനായി കരാർ ഒപ്പുവെച്ചിരുന്നു.
ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്താനായിരുന്നു കരാർ. 52 കിലോമീറ്റർ ദൂരം വെറും 19 മിനിറ്റിനുള്ളിൽ മറികടക്കാൻ കഴിയും, തിരക്കുള്ള സമയത്തെ നിലവിലെ യാത്രാ സമയത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് മണിക്കൂർ. സേവനത്തിന് 1700 രൂപയാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ അവതരിപ്പിച്ച് നഗര യാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കും.
ജനങ്ങൾക്ക് മിതമായനിരക്കിൽ സർവീസ് ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സർവീസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിൽനിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യവും കമ്പനി ലഭ്യമാക്കും. 2023 ഒക്ടോബറിൽ ബെംഗളൂരുവിൽ ആരംഭിച്ച കമ്പനി ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി സർവീസ് ആരംഭിക്കാൻ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്.
TAGS: BENGALURU | FLYING TAXI
SUMMARY: Bengaluru to get flying taxis soon
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…
ബെംഗളൂരു: ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണെന്നും കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ…