ബെംഗളൂരുവിൽ ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാക്കിൽ പാലത്തിങ്കൽ തോപ്പിൽ സലിയുടെ മകൻ സഞ്ജു (23) ആണ് മരിച്ചത്. ഫെബ്രുവരി 10 ന് രാത്രി 8മണിക്ക് മഡിവാളയിൽ വെച്ചാണ് അപകടമുണ്ടായത്.

ബെംഗളൂരുവിൽ ഇലക്ട്രോണിക്സ് ആൻറ് ഇലക്ട്രിക്കൽ കോഴ്സ് പഠനശേഷം ട്രെയിനിംഗിലായിരുന്നു സഞ്ജു. ഹൊസൂരിൽ ഒരു അഭിമുഖത്തിന് പോയി മടങ്ങുന്നതിനിടെയാണ് അപകടം. സഞ്ജുവും സുഹൃത്ത് ആദിലും സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ തട്ടാതിരിക്കാനായി വെട്ടിച്ചപ്പോൾ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ആദിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സഞ്ജു  ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: പരേതയായ മഞ്ജു. സച്ചു ഏക സഹോദരനാണ്.
<BR>
TAGS : BIKE ACCIDENT
SUMMARY : Bike accident in Bengaluru; A Malayali youth who was being treated for injuries died

Savre Digital

Recent Posts

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

30 minutes ago

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…

58 minutes ago

‘ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…

1 hour ago

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

3 hours ago

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…

3 hours ago

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേർ മരിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…

4 hours ago