ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; ബന്ധുവിന് ഗുരുതര പരുക്ക്

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. ബന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി മുണ്ട് വേലിയിൽ മുകളേൽ ജിജോ ജോഷി (25) യാണ് മരിച്ചത്. ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ലിവിന്‍ (23) ആണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ ഇരുവരും ദാസനപുരയില്‍ നിന്നും മത്തിക്കരയിലെ താമസ സ്ഥലത്തേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയായതിനാല്‍ ഏറെ വൈകിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ജിജോ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

കെ.എസ്.യു. ഇടുക്കി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുരിക്കാശ്ശേരി പാവനാത്മ കോളേജ് മുൻ ചെയർമാനുമാണ് ജിജോ ജോഷി. ലിവിന്‍ ദാസനപുര ഭാരതി നഴ്‌സിംഗ് കോളേജിലെ ജീവനക്കാരനാണ്. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ഭാരതി നഴ്‌സിംഗ് കോളേജ് അധികൃതരും കല വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും ആശുപത്രി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
Updating….
<br>
TAGS : ACCIDENT | BENGALURU
SUMMARY : A Malayali youth died in a bike accident in Bengaluru; Friend seriously injured

Savre Digital

Recent Posts

അധോലോക കുറ്റവാളി സല്‍മാൻ ത്യാഗിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…

32 minutes ago

കനത്ത മഴ; കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…

1 hour ago

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹർജി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച്‌ തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…

1 hour ago

ഹേമചന്ദ്രൻ വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…

2 hours ago

പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു

കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…

2 hours ago

ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…

2 hours ago