ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30 ഓടെ ഹെന്നൂർ ഹെഗ്ഡേ നഗർ ബെലഹള്ളിയിലാണ് അപകടമുണ്ടായത്. പാലക്കാട് മണ്ണാർക്കാട് പാലക്കൽ പറമ്പിൽ കണ്ണൻ്റെ മകൻ വിഷ്ണുവാണ് (28) മരിച്ചത്. സുഹൃത്ത് അക്ഷയ് – നെ ഗുരുതര പരുക്കുകളോടെ ഹെബ്ബാൾ മണിപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഠനം പൂർത്തിയാക്കിയ ഇരുവരും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വിഷ്ണുവിൻ്റെ മൃതദേഹം യലഹങ്കയിലെ ഗവ. ജനറൽ ആശുപത്രിയിലാണ് ഉള്ളത്. മാതാവ്: ഇന്ദിര. സഹോദരൻ: പ്രണവ്.
കല വെൽഫയർ അസോസിയേഷൻ പ്രവർത്തകർ വിവരമറിഞ്ഞ് സ്ഥലത്തെത്തി പോസ്റ്റുമോർട്ടം അടമുള്ള നടപടിക്രമങ്ങള്‍ക്കുള്ള സഹായങ്ങൾ ചെയ്തു.
<br>
TAGS : ACCIDENT
SUMMARY : Malayali youth dies in bike accident in Bengaluru; friend seriously injured
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…