ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കാരിക്കൽ എബിൻ ബേബിയെ (28) ആണ് ഹെബ്ബഗോഡി പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കർണാടകയിലേക്ക് കൊണ്ടുപോയി.
തൊടുപുഴ ചിറ്റൂർ പുത്തൻപുരയിൽ ലിബിൻ ബേബിയാണ് (32) ഇക്കഴിഞ്ഞ 12 ന് ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എട്ടാം തീയതി താമസ സ്ഥലത്ത് കുളിമുറിയിൽ വീണ് പരുക്കേറ്റ നിലയിൽ ലിബിനെ ആശുപത്രിയിൽ പ്രവേശിച്ചതായി ഒപ്പം താമസിക്കുന്നവർ ബസുക്കളെ അറിയിക്കുകയായിരുന്നു. മൂന്ന് മലയാളികളാണ് ലിബിൻ്റെ ഒന്നിച്ച് ഒരു മുറിയിൽ താമസിച്ചിരുന്നത്. ബന്ധുക്കൾ വിവരമറിഞ്ഞ് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ലിബിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അറിയുന്നത്. ലിബിന്‍റെ തലയിലേറ്റ മുറിവിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു. ലിബിനൊപ്പം താമസിച്ചിരുന്ന എബിൻ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഒപ്പം താമസിക്കുന്നവര്‍ പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞത്. ഇതോടെ സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കൾ ഹെബ്ബഗോഡി പോലീസിൽ പരാതി നൽകുകയായിരുന്നു. മൊഴി നൽകാനായി ലിബിന്‍റെ ബന്ധുക്കള്‍ ഇന്ന് ബെംഗളൂരുവിലെത്തും.
<br>
TAGS : SUSPICIOUS DEATH
SUMMARY : A Malayali youth died under mysterious circumstances in Bengaluru; one person in custody
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…