ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) ബെംഗളൂരുവിലും എച്ച്എഎൽ ഒബ്സർവേറ്ററികളിലും രാത്രി 8.30 വരെ യഥാക്രമം 3.6 മില്ലീമീറ്ററും 2.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൈകിട്ട് 5.30 വരെ 6.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ടിൻ ഫാക്ടറിക്ക് സമീപമുള്ള ഓൾഡ് മദ്രാസ് റോഡ്, ടൗൺ ഹാളിന് സമീപം, എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓസ്റ്റിൻ ടൗണിലെ മദർ തെരേസ റോഡിൽ പൊട്ടി മരം വീണത് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെടുത്തി.
അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലും തീരദേശ കർണാടക ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോലാർ, തുമകുരു, ചിക്കബല്ലാപുർ എന്നിവിടങ്ങളിൽ കനത്ത മഴയും മറ്റ് പ്രദേശങ്ങളിൽ നേരിയ മഴയും ലഭിച്ചേക്കും.
TAGS: BENGALURU | RAIN
SUMMARY: Waterlogging & traffic disruptions after light rains in Bengaluru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്‌തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…