ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരുക ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഐഎംഡി മഴ പ്രവചിച്ചിട്ടുള്ളത്. ഏപ്രിൽ 19 വരെ ബെംഗളൂരുവിൽ വ്യാപകമായ മഴ ലഭിച്ചേക്കും. 19ന് ശേഷം താപനില 33 ഡിഗ്രി സെൽഷ്യസിനും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ് 22 ഡിഗ്രി സെൽഷ്യസിനായി തുടരും. ഏപ്രിൽ 22 വരെ കൂടിയ താപനില 34 ഡിഗ്രിക്കും 37 ഡിഗ്രിക്കും ഇടയിലായും കുറഞ്ഞ താപനില 23 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായി അനുഭവപ്പെടുമെന്നും ഐഎംഡി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. ഏപ്രിൽ 15ന് സിറ്റി ഒബ്സര്‍വേറ്ററി 2.8 എംഎം മഴയും എച്ച്എഎൽ എയർപോർട്ട് റോഡിൽ 3.1 എംഎം മഴയും രാത്രി 11.30 വരെ രേഖപ്പെടുത്തി. അഞ്ച് ദിവസം നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷമാണ് നഗരത്തിൽ ചൊവ്വാഴ്ച മികച്ച മഴ ലഭിച്ചത്. ബുധനാഴ്ച കൂടിയ താപനില 2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരുന്നു.

TAGS: BENGALURU | RAIN
SUMMARY: Heavy Rain to lash in Bengaluru coming days

Savre Digital

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

7 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

7 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

7 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

8 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

8 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

9 hours ago