ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഡിസംബർ അവസാന വാരം ആയതോടെ ബെംഗളൂരു പതിവു തണുപ്പിലേക്ക് പോയിരിക്കുകയാണ്. നഗരത്തിൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥാ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ചത്തെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില താപനില 17 ഡിഗ്രി സെൽഷ്യസുമാണ്. ചൊവ്വാഴ്ച കാറ്റ് മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ വീശിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ഉൾപ്രദേശങ്ങളിൽ രാവിലെ മിതമായ മൂടൽമഞ്ഞ് അനുഭവപ്പെടുവാനുള്ള സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ നഗരത്തിൽ ശരാശരി കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും. ജനുവരി ഒന്നിന് കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസ്, ജനുവരി രണ്ടിന് താപനില 28 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസ്, ജനുവരി മൂന്നിന് കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസുമായി രേഖപ്പെടുത്തുമെന്ന് ഐഎംഡി വൃത്തങ്ങൾ അറിയിച്ചു.
TAGS: BENGALURU | WEATHER
SUMMARY: Bengaluru to embrace more cold for coming days
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന…
ആലപ്പുഴ: മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല്…
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. പ്രതികളായ മുഹമ്മദ്…
തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…