ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം  അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിൽ കുറഞ്ഞ താപനില 13 ഡിഗ്രിയിലെത്തിയേക്കുമെന്നും കൂടിയ താപനില 27 ഡിഗ്രി വരെയായിരിക്കുമെന്നും ഐഎംഡി അറിയിച്ചു. അതിരാവിലെ കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.

അടുത്ത രണ്ട് ദിവസം താപനില 10നും 12.5 ഡിഗ്രിക്കും ഇടയിലാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം തീരദേശ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിലയിടങ്ങളിൽ താപനില 10 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. ഞായറാഴ്ചയും അധികഠിനമായ തണുപ്പാണ് അനുഭവപ്പെട്ടത്. പൊതുവെ ജനവരിയിൽ ബെംഗളൂരുവിലെ താപനില ശരാശരി 15.8 ഡിഗ്രി വരെയാണ് രേഖപ്പെടുത്താറുള്ളത്. നഗരത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1884 ജനവരി നാലിനാണ്. അന്ന് 7.8 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയ താപനില. 2011ലാണ് പിന്നീട് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

TAGS: BENGALURU | WEATHER
SUMMARY: Bengaluru to get more cloudy coming days

Savre Digital

Recent Posts

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

8 minutes ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

1 hour ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

1 hour ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

2 hours ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

2 hours ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

10 hours ago