ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരൻമാർ. കഴിഞ്ഞ ദിവസം മാത്രം 2,358 മുതിർന്ന പൗരന്മാരും വികലാംഗരും വോട്ട് രേഖപ്പെടുത്തി. നഗരത്തിൽ മൊത്തം 7,858 ബെംഗളൂരു നിവാസികൾ വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരിൽ 86.75 ശതമാനം പേരാണ് പ്രായോഗികമായി വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമാണ് നിലവിൽ വീട്ടിൽ നിന്ന് വോട്ട് സേവനം ലഭ്യമാക്കുന്നത്. ബെംഗളൂരു നോർത്ത്, സെൻട്രൽ, സൗത്ത് എന്നീ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ഉൾപ്പെട്ടവരാണിത്. ശേഷിക്കുന്ന വോട്ടർമാർക്കും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഈ സൗകര്യം ലഭ്യമാകും. നഗരത്തിൽ 85 വയസ്സിന് മുകളിലുള്ള 1,13,108 മുതിർന്ന പൗരന്മാരിൽ 7,558 പേർ മാത്രമാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്.
വികലാംഗരായ 30,693 പേരിൽ 302 പേർ മാത്രമാണ് വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തത്.
The post ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരന്മാർ appeared first on News Bengaluru.
Powered by WPeMatico
ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…
ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…