ബെംഗളൂരു : ബെംഗളൂരുവിൽ നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിലായി. ഡാനിയേൽ ആറിൻസ് ഒക്‌വോഷ (40) ആണ് അറസ്റ്റിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും 1.48 കിലോഗ്രാം വെള്ള എംഡിഎംഎ ക്രിസ്റ്റലുകളും 1.1 കിലോഗ്രാം ബ്രൗൺ എംഡിഎംഎ ക്രിസ്റ്റലുകളും പോലീസ് പിടിച്ചെടുത്തു. പരിശോധനക്കിടെ ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് ബിസിനസ് വിസയിലാണ് ഡാനിയേൽ ബെംഗളൂരുവിലെത്തിയത്. സോളദേവനഹള്ളിയിലെ വാടകഫ്ലാറ്റിൽ താമസിച്ചുവരുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഇടപാട് നടത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫ്ലാറ്റ് പരിശോധിച്ചത്.
മറ്റുസംസ്ഥാനങ്ങളിൽനിന്നും ബെംഗളൂരുവിന്റെ വിവിധയിടങ്ങളിൽനിന്നുമാണ് ഇവർ മയക്കുമരുന്ന് ശേഖരിച്ചുവന്നതെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ കോളേജ് വിദ്യാർഥികളും ഐടി ജീവനക്കാരുമായിരുന്നു ഇവരുടെ ലക്ഷ്യം.
<BR>
TAGS : DRUG CASES | ARRESTED
SUMMARY : Huge drug bust in Bengaluru; African national arrested with MDMA worth Rs 4 crore
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…