ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചാൽ അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ഊബർ അറിയിച്ചു. വ്യക്തിഗത വാഹനങ്ങൾ ഒഴിവാക്കി യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ഇതോടെ ബെംഗളൂരു നഗരത്തിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും.

200 എയർകണ്ടീഷൻ ബസുകൾ നിരത്തിലിറക്കാനാണ് ഊബർ പദ്ധതിയിടുന്നത്. ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ സൗകര്യമാകുന്ന ഷട്ടിൽ ബസ് സർവീസ് 2 – 3 മിനിറ്റ് ഇടവേളകളിൽ അതാത് റൂട്ടുകളിലൂടെ സർവീസ് നടത്തും. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഊബർ ക്രമീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ ഷട്ടിൽ സർവീസ് നടത്താനുള്ള സർക്കാർ അനുവാദം വൈകാതെ ലഭിക്കുമെന്ന് ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും റീജിയണൽ ബിസിനസ് ഓപ്പറേഷൻസ് മേധാവി അഭിഷേക് പാധ്യേ പറഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും ഷട്ടിൽ ബസ് സർവീസ് മികച്ച രീതിയിൽ നടക്കുന്നുണ്ട്. പദ്ധതി ബെംഗളൂരുവിലും എത്തുന്നതോടെ നഗരത്തിലെ തിരക്ക് പരിഹരിക്കാൻ സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | UBER
SUMMARY: Uber eyes Bengaluru for its shuttle bus services

Savre Digital

Recent Posts

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

1 minute ago

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

1 hour ago

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡര്‍

ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…

2 hours ago

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

3 hours ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…

4 hours ago

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

5 hours ago