ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ജനങ്ങളിൽ നിന്ന് ടാങ്കർ ജീവനക്കാർ അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഏപ്രിൽ പത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ടാങ്കറുകൾ പിടിച്ചെടുക്കുമെന്നും ബിഡബ്ല്യൂഎസ്എസ്ബി വ്യക്തമാക്കി.
ബിഡബ്ല്യുഎസ്എസ്ബി വെബ്സൈറ്റ്, സഞ്ചാരി കാവേരി ആപ്പ് എന്നിവ മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. നഗരത്തിൽ 3,500–4,000 ടാങ്കറുകൾ ഓടുന്നുണ്ടെന്നാണ് കണക്ക്. അതിൽ പകുതിയിൽ താഴെ ടാങ്കറുകൾ മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജലവിതരണത്തിനായി ടാങ്കറുകൾക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും മൂന്നിരട്ടിവരെ അധിക നിരക്കാണ് പലപ്പോഴും ഈടാക്കുന്നത്. ബിഡബ്ല്യുഎസ്എസ്ബിയുടെ കാവേരി ജലവിതരണമില്ലാത്ത മേഖലകളിലാണ് ടാങ്കറുകൾ ഇത്തരത്തിൽ കൊള്ളനിരക്ക് ഈടാക്കുന്നത്. ഇതിനൊരു പരിഹരമാണ് പുതിയ നടപടി.
TAGS: BENGALURU | BWSSB
SUMMARY: Registration must for water tankers in Bengaluru
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…