ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന. സംസ്ഥാന ഗതാഗത വകുപ്പ് ആണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 നെ അപേക്ഷിച്ച് 2024ൽ നഗരത്തിൽ സ്വകാര്യ വാഹന രജിസ്ട്രേഷനിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ട്രാക്ടറുകൾ, സർവീസ് വാഹനങ്ങൾ എന്നിവയുൾപ്പെടെ 6.44 ലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങൾ നഗരത്തിൽ രജിസ്റ്റർ ചെയ്തു. 2023ൽ 5.90 ലക്ഷം വാഹനങ്ങളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്.
നഗരത്തിൽ മൊത്തത്തിലുള്ള വാഹന (ഗതാഗത, ഗതാഗതേതര) രജിസ്ട്രേഷൻ ഏകദേശം 12 ശതമാനം വർധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന്റെ അഭാവമാണ് സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടാൻ കാരണമെന്ന് ഗതാഗത വിദഗ്ധർ അഭിപ്രായപ്പെട്ടു.
നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കണക്റ്റിവിറ്റിയുടെ അഭാവവും, ഗതാഗത പദ്ധതികളുടെ മന്ദഗതിയും ഇതിനുള്ള കാരണങ്ങളാണ്. ഫ്ലൈ ഓവറുകൾ, റോഡ് വീതി കൂട്ടൽ, വൈറ്റ് ടോപ്പിംഗ് പദ്ധതികൾ പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിനൊരു പരിഹാരമാകുവെന്ന് വിദഗ്ധർ പറഞ്ഞു. പൊതുഗതാഗത സംവിധാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തോടൊപ്പം വ്യക്തിഗത വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തിലും രജിസ്ട്രേഷനിലും നിയന്ത്രണ നയങ്ങൾ കൊണ്ടുവരണമെന്നും വിദഗ്ധർ നിർദേശിച്ചു.
TAGS: BENGALURU | VEHICLE REGISTRATION
SUMMARY: Private vehicles registration in Bengaluru rises by 9 percent
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…