ഇടുക്കി: ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലാണ് ആരോപണം.
കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു ലിബിന് പരുക്കേറ്റതായി കുടുംബത്തിന് വിവരം ലഭിച്ചത്. തലയില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ലിബിന്‍ മരിച്ചത്. മുറിവില്‍ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സഹോദരി വ്യക്തമാക്കി. കുളിമുറിയില്‍ വീണ് പരുക്കേറ്റാണ് മരണമെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. പരസ്പര വിരുദ്ധമായാണ് ഒപ്പം താമസിക്കുന്നവര്‍ സംസാരിക്കുന്നതെന്നും കുടുംബം പറയുന്നു.
ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ലിബിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഹെബ്ബഗുഡി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ലിബിൻ്റെ ആന്തരികാവയവങ്ങൾ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു.
<br>
TAGS : DEATH | MALAYALI YOUTH
SUMMARY : The incident of the death of a Malayali youth in a hostel in Bengaluru: The family alleges a mystery
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…
മുംബൈ: മുംബൈ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…