ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു. പാലക്കാട്‌ പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥിനിയാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അതുല്യയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഹോസ്റ്റലിൽ മറ്റു മൂന്നു സഹപാഠികൾക്കൊപ്പമാണ് അതുല്യയും താമസിച്ചു വന്നിരുന്നത്. നിലവിൽ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ബെംഗളൂരു പോലീസ് കേസെടുത്തു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അമ്മ: ബിജിത. സഹോദരന്‍: അഖില്‍ (ദുബായ്).സംസ്‌കാരം ചൊവ്വാഴ്ച 9:30 ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.

TAGS: BENGALURU | MALAYALI STUDENT | DEATH
SUMMARY: Malayali nursing student found dead in bengaluru hostel

Savre Digital

Recent Posts

അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…

32 minutes ago

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്‍കിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം…

3 hours ago

ആലപ്പുഴയില്‍ പക്ഷിപ്പനി; ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…

4 hours ago

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം; സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…

4 hours ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം; വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…

5 hours ago