ബെംഗളൂരുവിൽ 2330 അനധികൃത പിജികൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ അനുമതിയില്ലാത്ത 2330 പിജികള്‍ (പേയിംഗ് ഗസ്റ്റ് സംവിധാനം) പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിബിഎംപി. കോറമംഗലയിൽ പിജിയിൽ അതിക്രമിച്ചു കയറി താമസക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ലൈസൻസുള്ള 2180 പിജികളിൽ 595 എണ്ണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും ബിബിഎംപി കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അനധികൃത പിജികള്‍ ഉള്ളത് ബിബിഎംപിയുടെ ഈസ്റ്റ് സോണ്‍ ഭാഗത്താണ്. ഇവിടെ 547 അനധികൃത പിജികളുണ്ട്. രണ്ടാമത് മഹാദേവപുര സോണ്‍ ആണ്. 527 അനധികൃത പിജികള്‍ ഇവിടെയുണ്ട്.

പിജിയിലെ താമസക്കാർക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നത് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ സുരാൽക്കർ വികാസ് കിഷോർ പറഞ്ഞു.
<BR>
TAGS : PG | BBMP
SUMMARY : 2330 illegal PGs in Bengaluru

Savre Digital

Recent Posts

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും…

38 minutes ago

സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി

ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആം ആദ്മി പാർട്ടി…

1 hour ago

ആനുകൂല്യം വാങ്ങിയിട്ടും വോട്ടര്‍മാര്‍ നന്ദികേട് കാട്ടി; പൊട്ടിത്തെറിച്ച്‌ എം.എം. മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാർക്കെതിരെ സിപിഎം നേതാവ് എം എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്…

2 hours ago

പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറി; ആസാമില്‍ എയര്‍ഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ഡല്‍ഹി: ആസാമില്‍ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ്…

2 hours ago

‘മിന്നായം പോലെ മെസ്സി’; കൊല്‍ക്കത്തയില്‍ ആരാധക രോഷം, സ്റ്റേഡിയം തകര്‍ത്തു

കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…

3 hours ago

‘ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും അവര്‍ കാണേണ്ടത് കാണും’: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…

4 hours ago