ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ (എച്ച്ആർപിസി) സ്ഥാപിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഓരോ ക്രോസിംഗിനും 2-3 ലക്ഷം രൂപ വീതം ചെലവ് വരുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പണി തുടങ്ങുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
പുലികേശിനഗർ, ബൈതരായണപുര, ഹൈഗ്രൗണ്ട്സ്, ജെബി നഗർ, ബാനസ്വാഡി, തലഘട്ടപുര എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ക്രോസിങ് സ്ഥാപിക്കും. ഫ്ലാറ്റ് ടോപ്പ് ബെയറിംഗ് ക്രോസ്‌വാക്ക് അടയാളങ്ങളുള്ള സ്പീഡ് ബമ്പുകളാണ് എച്ച്ആർപിസി.
ഇവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ട്രാഫിക് പോലീസ് ബിബിഎംപിക്ക് നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ ഫണ്ടിൻ്റെ അഭാവവും നിലവിലുള്ള സിവിക് പ്രോജക്റ്റുകളും പദ്ധതി ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം വിവിധ വികസന പദ്ധതികൾക്കായി സർക്കാർ ഫണ്ട് അനുവദിച്ചു. ഇതോടെയാണ് പദ്ധതി ആരംഭിക്കാൻ ബിബിഎംപി തീരുമാനിച്ചത്.
The post ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ സ്ഥാപിക്കും appeared first on News Bengaluru.
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…