ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കുമെന്ന് ബിബിഎംപി. കാന്റീൻ തുറക്കാനായി ഇതിനകം 42 സ്ഥലങ്ങൾ കണ്ടെത്തി. എട്ട് സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബിബിഎംപി വാർഡുകളുടെ എണ്ണം 198ൽ നിന്ന് 225 ആയി ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. കാൻ്റീനുകളുടെ എണ്ണം 250 ആയി ഉയർത്താനുള്ള സർക്കാർ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണിത്.
ഓരോ വാർഡിലും ഒരു കാൻ്റീൻ വീതം ബിബിഎംപി സ്ഥാപിക്കും. ബെംഗളൂരുവിലെയും പരിസരങ്ങളിലെയും ബസ് സ്റ്റാൻഡുകൾ, ജനറൽ ആശുപത്രികൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ 25 കാൻ്റീനുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിനകം ഇന്ദിര കാൻ്റീന് സ്ഥാപിച്ചിട്ടുണ്ടെന്നും, ഇതിനു പുറമെ ഇതേ പ്രദേശത്ത് മൂന്ന് കാന്റീനുകൾ കൂടി തുറക്കുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു.
പുതിയ കാൻ്റീനുകൾക്കായി 48 ലക്ഷം രൂപ വീതവും അടുക്കളയുള്ളവയ്ക്ക് 87 ലക്ഷം രൂപയും ബിബിഎംപി ചെലവഴിക്കും. വിമാനത്താവളത്തിലേത് ഉൾപ്പെടെ 200 കാൻ്റീനുകളും 23 മൊബൈൽ ഭക്ഷണശാലകളും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. മൊബൈൽ കാൻ്റീനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും മറ്റ് ജോലികൾ നടത്തുന്നതിനും നടപടി സ്വീകരിക്കാൻ അടുത്തിടെ സോണൽ ഓഫീസുകളോട് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ആവശ്യപ്പെട്ടിരുന്നു.
TAGS: BENGALURU | INDIRA CANTEEN
SUMMARY: BBMP plans to set up 50 Indira Canteens
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…