ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; എം.ടി ഓർമകളിൽ നിർമ്മാല്യം, കൈയ്യടി നേടി ഫെമിനിച്ചി ഫാത്തിമ

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്നലെ 11 സ്ക്രീനുകളിലായി 51 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 3 മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നലെ നടന്നു. മലയാളത്തിൻ്റെ അനശ്വര സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ക്ലാസിക് ചിത്രമായ നിർമ്മാല്യം, ഐഎഫ്എഫ്കെയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ, സൂരജ് ടോമിൻ്റെ വിശേഷം എന്നിവയും മേളയില്‍ പ്രദർശിപ്പിച്ചു. ഹോമേജസ് ആൻ്റ് റിമംബറൻസ് വിഭാഗത്തിലാണ് നിർമ്മാല്യം പ്രദർശിപ്പിച്ചത്. ഓറിയോൺ മാളിലെ മൂന്നാമത്തെ സ്ക്രീനിൽ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു ചിത്രത്തിന്‍റെ പ്രദർശനം.

ഏഷ്യൻ മത്സര വിഭാഗത്തിലായിരുന്നു ഫെമിനിച്ചി ഫാത്തിമയുടെ പ്രദർശനം. ഇന്ത്യൻ മത്സര വിഭാഗത്തിലായിരുന്നു വിശേഷം പ്രദർശിപ്പിച്ചത്. മലയാളിയായ ജയൻ ചെറിയാൻ സംവിധാനം ചെയ്ത കൊങ്ങിണി ചിത്രം ദമാമും ഇന്നലെ പ്രദർശിപ്പിച്ചു. കര്‍ണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രം ഐ.എഫ്.എഫ്.കെയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഏഷ്യൻ മത്സര വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

സാമ്പ്രദായിക കെട്ടുപാടുകൾ ഭേദിച്ച് പുറത്ത് കടക്കാൻ ശ്രമിക്കുന്ന വീട്ടമ്മയുടെ കഥയാണ് ഫെമിനിച്ചി ഫാത്തിമ പറയുന്നത്. സ്ത്രീ വിരുദ്ധ പൊതുബോധത്തെ സുന്ദരമായി പൊളിച്ചു കളയുന്നുണ്ട് ഫാസിൽ മുഹമ്മദ് 100 മിനിറ്റ് ദൈർഘൃമുള്ള തൻ്റെ ചിത്രത്തിലൂടെ. കഴിഞ്ഞ  ഐഎഫ്എഫ്കെയിൻ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

മൂന്നാം ദിനമായ ഇന്ന് രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 52 ചിത്രങ്ങൾ പ്രദർശിപ്പിക്കും റീ സ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി അരവിന്ദൻ്റെ തമ്പും ഇന്ത്യൻ മത്സര വിഭാഗത്തിൽ ഇന്ദു ലക്ഷ്മിയുടെ അപ്പുറവുമാണ് മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ.

<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

3 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

3 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

4 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

5 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

6 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

6 hours ago