▪️ ചലച്ചിത്ര മേള നടക്കുന്ന ഒറിയോൺ മാളിലെ തിയറ്ററുകൾക്ക് മുന്നിൽ നിന്നുള്ള ദൃശ്യം
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ നാലാം ദിനമായ ഇന്ന് വിഖ്യാത കന്നഡ ചിത്രം ഘടശ്രാദ്ധ ഉൾപ്പെടെ 41 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഏഷ്യൻ മത്സര വിഭാഗത്തിൽ ഉൾപ്പെട്ട മലയാള ചിത്രം ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. ബനശങ്കരി സുചിത്രാ ഫിലിം സൊസൈറ്റി ഹാളിൽ വൈകിട്ട് 6- നാണ് പ്രദർശനം. മേളയുടെ രണ്ടാം ദിവസം ചിത്രം പ്രദർശിപ്പിച്ചിരുന്നു.
രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീൻ പതിനൊന്നിൽ വൈകിട്ട് 4.30 നാണ് ഘടശ്രാദ്ധ പ്രദർശിപ്പിക്കുന്നത്. ജ്ഞാനപീഠ ജേതാവ് യുആർ അനന്ദമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി 1977 ൽ പുറത്തിറങ്ങിയ ചിത്രം റിസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ ആദ്യ ചിത്രം കൂടിയായ ഘടശ്രാദ്ധ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 20 ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.
മേളയിൽ ഇന്നലെ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 50 സിനിമകൾ പ്രദർശിച്ചു. റിസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി അരവിന്ദൻ്റെ തമ്പും, ഇന്ത്യൻ മത്സര വിഭാഗത്തിൽ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറവുമാണ് പ്രദർശിപ്പിച്ച മലയാള ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്.
<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival; Feminichi Fatima to be screened again today
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ, കര്ണാടക ഗവണ്മെന്റിന് കീഴിലുള്ള കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന മൂന്നു മാസ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന് ഉമര് മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്ഫോടനത്തില് ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില് അരങ്ങേറും.…
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന് എന്ഫോഴ്സ്മെന്റ് ഡിറക്ടേറ്റ്. നടന് അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…