ബെംഗളൂരു: ബെംഗളൂരു – കലബുർഗി വന്ദേ ഭാരത് എക്സ്പ്രസിന് യാദ്ഗിറിൽ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പുതിയ വന്ദേ ഭാരത് ട്രെയിൻ (നമ്പർ 22232/31) കലബുർഗിയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് 5.54ന് യാദ്‌ഗിറിൽ എത്തിച്ചേരും. തുടർന്ന് 5.55ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.
റായ്‌ച്ചൂർ, മന്ത്രാലയ റോഡ്, ഗുണ്ടക്കൽ, അനന്തപുർ, യെലഹങ്ക എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ. ട്രെയിൻ ഉച്ചയ്ക്ക് 2 മണിക്ക് എസ്എംവിടി ബെംഗളൂരു സ്റ്റേഷനിലെത്തും. യാദ്ഗിറിൽ ട്രെയിൻ നിർത്തുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. നിലവിൽ ഒരു മിനിറ്റ് ആണ് യാദ്ഗിറിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇത് അഞ്ച് മിനുട്ട് ആക്കുന്നതിന് നിർദേശം നൽകിയതായും റെയിൽവേ അധികൃതർ പറഞ്ഞു.
TAGS: VANDE BHARAT | YADGIR
SUMMARY: Vande Bharat train to stop at Yadgir
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…