ബെംഗളൂരു – കോലാർ ഹൈവേയെ ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു-കോലാർ ഹൈവേയെ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതിനായി 18 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിലേക്കും ചിറ്റൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും എക്സ്പ്രസ് വേയുടെ നിർമ്മാണം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുക്കുന്നുണ്ട്. ഇക്കാരണത്താൽ ടോൾ ഫീസ് ഈടാക്കാതെ കർണാടകയ്ക്കുള്ളിലുള്ള എക്സ്പ്രസ് വേയുടെ 68 കിലോമീറ്റർ പാത എൻ‌എച്ച്‌എ‌ഐ അടുത്തിടെ തുറന്നിരുന്നു. നിലവിൽ, ഹോസ്കോട്ടിൽ നിന്ന് കെ‌ജി‌എഫിലേക്ക് (ബേതമംഗല) യാത്ര ചെയ്യുന്നവർ എക്സ്പ്രസ് വേയുടെ ഈ ഭാഗമാണ് ഉപയോഗിക്കുന്നത്. പ്രധാന ജില്ലാ റോഡുകളും ഗ്രാമ റോഡുകളും നവീകരിച്ച് റോഡ് നിർമ്മിക്കുന്നത് ടോൾ പിരിവ് സുഗമമാക്കാൻ സഹായിക്കുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തൽ.

എക്സ്പ്രസ് വേ വാഹനമോടിക്കുന്നവർക്കായി തുറന്നിട്ടിട്ടുണ്ടെങ്കിലും, എൻഡ്-ടു-എൻഡ് കണക്ഷൻ ഇല്ല. നിലവിൽ, ബേതമംഗല എക്സിറ്റ് പോയിന്റിന് ശേഷം വാഹനമോടിക്കുന്നവർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഗ്രാമ റോഡുകളാണ് ഉപയോഗിക്കുന്നത്. സുന്ദരപാളയയിൽ നിന്ന് മുൽബാഗൽ ഭാഗത്തേക്ക് എക്സ്പ്രസ് വേയെ എൻഎച്ച് 75 റോഡുമായി (ബെംഗളൂരു-കോലാർ റോഡ്) ബന്ധിപ്പിച്ച് നവീകരിക്കുന്നതും എൻഎച്ച്എഐയുടെ പരിഗണനയിലുണ്ട്. പുതുതായി തുറന്ന എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനമുണ്ട്. ഈ പാതയിൽ പ്രതിദിനം 1,800 മുതൽ 2,000 വരെ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്.

TAGS: BENGALURU | EXPRESSWAY
SUMMARY: NHAI plans to link Bengaluru-Kolar highway with Chennai expressway

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

6 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

6 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

7 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

7 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

9 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

9 hours ago