ബെംഗളൂരു: ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 30 ഞായറാഴ്ച മുതൽ പ്രതിദിന സര്വീസുകൾ ഇൻഡിഗോ ആരംഭിക്കും. നിലവില് കോഴിക്കോട്- ബെംഗളൂരു റൂട്ടില് ആഴ്ചയിൽ നാല് സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇത് പ്രതിദിന സർവീസ് ആക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇത് കൂടാതെ, ചെന്നൈ റൂട്ടിലും കോഴിക്കോട് നിന്നുള്ള സർവീസുകൾ ഈ മാസം അവസാനത്തോടെ പ്രതിദിന സർവീസുകളായി മാറ്റും. നിലവിൽ ആഴ്ചയിൽ മൂന്ന് സർവീസാണ് ഈ റൂട്ടിലുള്ളത്. ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് പ്രതിദിനം ഓരോ സർവീസാണ് ഇപ്പോഴുള്ളത്. ബെംഗലൂരുവില് നിന്ന് പ്രതിദിനം 200 സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇതോടൊപ്പം വിർജിൻ അറ്റ്ലാന്റിക്, ബ്രിട്ടീഷ് എയർവേയ്സ്, കെഎൽഎം, മലേഷ്യ എയർലൈൻസ്, എയർ ഫ്രാൻസ്, ഖത്തർ എയർവേയ്സ്, ജപ്പാൻ എയർലൈൻസ്, ക്വാണ്ടാസ് തുടങ്ങിയ എയർ ലൈനുകലുമായി ചേർന്ന് കണക്ഷൻ സര്വീസുകളും ഇൻഡിഗോ നൽകുന്നുണ്ട്.
TAGS: BENGALURU | INDIGO
SUMMARY: Indigo to start daily flight service from blr to calicut
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…