ബെംഗളൂരു ക്വിൻ സിറ്റി പദ്ധതി; താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ സർവകലാശാലകൾ

ബെംഗളൂരു: ബെംഗളൂരു ക്വിൻ സിറ്റി പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ സർവകലാശാലകൾ. ഫെബ്രുവരി 13ന് നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ (ജിഐഎം) സർവകലാശാകൾ സർക്കാരുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി ക്വിൻ സിറ്റിയെ വളർത്തിക്കൊണ്ടുവരനാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം.

ജിഐഎമ്മിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എംസി സുധാകർ, മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി എസ് പ്രകാശ് പാട്ടീൽ എന്നിവർ ആതിഥേയത്വം വഹിക്കുമെന്ന് മന്ത്രി എംബി പാട്ടീൽ അറിയിച്ചു. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയിൽ ആഗോള രാജ്യങ്ങളുമായി സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ജിഐഎം. അഞ്ചോ ആറോ വിദേശ സർവകലാശാലകളുമായും ആറ് മുതൽ എട്ടുവരെ ഇന്ത്യൻ സർവകലാശാലകളുമായും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുമെന്ന് പാട്ടീൽ പറഞ്ഞു.

വ്യാവസായിക നിക്ഷേപങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ മേഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷണം, നൈപുണ്യ വികസനം, അനുബന്ധ മേഖലകൾ എന്നിവയ്ക്കും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുജിസി മാനദണ്ഡങ്ങൾ പ്രകാരം ലോകത്തിലെ മികച്ച 500 സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുമതിയുണ്ട്. ഈ സാഹചര്യം സർക്കാർ പ്രയോജനപ്പെടുത്തുമെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. അസിം പ്രേംജി സർവകലാശാല, പിഇഎസ് സർവകലാശാല, എംഎസ് രാമയ്യ സർവകലാശാല, മണിപ്പാൽ അക്കാദമി, ക്രൈസ്റ്റ് സർവകലാശാല എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ഇന്ത്യൻ സർവകലാശാലകളെ ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെഎൻസിഎഎസ്ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്), നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻഎൽഎസ്ഐയു) തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമാകും.

TAGS: KWIN CITY PROJECT
SUMMARY: Karnataka to sign MoUs with leading universities for KWIN City

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

40 minutes ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

50 minutes ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

2 hours ago

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

2 hours ago

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

3 hours ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

3 hours ago