ബെംഗളൂരു: ബെംഗളൂരുവിനും ഗദഗിനുമിടയിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ജോഷി. യാതൊരു കാരണവുമില്ലാതെ സർവീസ് റദ്ദാക്കിയതെന്നും, ഇത് കാരണം യാത്രക്കാർ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ ഈ റൂട്ടിൽ ഐരാവത് ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ പിന്നീട് സർവീസ് നിർത്തിവെച്ചു.
ബെംഗളൂരുവിനും ഗദഗിനും ഇടയിൽ ധാരാളം ആളുകൾ ദിനേന യാത്ര ചെയ്യുന്നുണ്ട്. മറ്റ് ചെറുപട്ടണങ്ങളെ പ്രീമിയം സർവീസുകളിലൂടെ ബെംഗളൂരുവിലേക്ക് ബന്ധിപ്പിച്ചിരിക്കുമ്പോൾ ഗദഗിനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ, ബെംഗളൂരു-ഗദഗ് റൂട്ടിൽ എസി ബസോ, സ്ലീപ്പർ ബസ് സർവീസോ ഇല്ല.
അതേസമയം ഈ റൂട്ടിൽ ഉടൻ തന്നെ പല്ലക്കി (നോൺ എസി സ്ലീപ്പർ) ബസുകൾ സർവീസ് നടത്തുമെന്ന് നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി) മാനേജിങ് ഡയറക്ടർ പ്രിയങ്ക എം. പറഞ്ഞു.
TAGS: BENGALURU | GADAG
SUMMARY: Resume Bengaluru-Gadag Volvo bus service, says ex-India cricketer
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…