ബെംഗളൂരു : ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു. കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്‌എഐ) നടപടി. എൻട്രി, എക്സിറ്റ് ഗേറ്റുകൾക്ക് സമീപം ബൈക്കുകൾ പ്രവേശിക്കുന്നത് നിരോധിക്കാൻ പട്രോളിംഗ് വാഹനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എക്സ്പ്രസ് വേയിൽ ബൈക്കുകൾ നിരോധിച്ചതായി അറിയിക്കുന്ന സൈൻബോർഡുകൾ ഉടന്‍ സ്ഥാപിക്കുമെന്ന് എൻഎച്ച്‌എഐ അധികൃതര്‍ പറഞ്ഞു.
എക്സ്പ്രസ് വേയുടെ കർണാടകത്തിലുള്ള 68 കിലോമീറ്റർ ഭാഗം അടുത്തിടെയാണ് യാത്രക്കാർക്കായി തുറന്നു കൊടുത്തത്. തെറ്റായ ദിശയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് വൻ അപകട ഭീഷണിയുയർത്തുകയാണ്. ബെംഗളൂരു-മൈസൂരു പാതയിലും അപകടങ്ങൾ പതിവായതോടെ, ഇരുചക്ര വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
കർണാടകയിൽ 71 കിലോമീറ്റർ എക്സ്പ്രസ് വേ പാതയുടെ നിർമ്മാണം എൻഎച്ച്എഐ പൂർത്തിയാക്കിയിട്ടുണ്ട്. ഹോസ്കോട്ടെ മുതൽ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരമ്പുദൂർ വരെയുള്ള 260 കിലോമീറ്റർ പാതയുടെ ബാക്കി ഭാഗം ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഉൾപ്പെടുന്നു, ബാക്കി ഭാഗം ഈവർഷം അവസാനത്തോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
<BR>
TAGS : BENGALURU CHENNAI EXPRESSWAY
SUMMARY : Two-wheelers banned on Bengaluru-Chennai Expressway
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…