ബെംഗളൂരു: ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബെംഗളൂരുവിലെ ടാനറി റോഡ് റെയില്‍വേ അടിപ്പാതയില്‍ പുതിയ അടിപ്പാത നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും.
ഹെയ്ൻസ് റോഡ്, ബോർ ബാങ്ക് റോഡ്, പോട്ടറി റോഡ്, എംഎം റോഡ് എന്നിവയുടെ ജംഗ്ഷൻ പോയിൻ്റായ റെയില്‍വേ അടിപ്പാത വികസിപ്പിക്കുന്നതോടെ ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവിൽ നാലുഭാഗത്തുനിന്നും ഇപ്പോഴുള്ള അണ്ടർബ്രിഡ്ജിലേക്ക് വരുന്ന വാഹനങ്ങളെല്ലാം സിഗ്നലിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. പുതിയ റെയിൽവേ അടിപ്പാത തുറക്കുന്നതോടെ ടാനറി റോഡിലെ ഗതാഗതം ഒരു മാസത്തിനുള്ളിൽ ഗണ്യമായി മെച്ചപ്പെടും. നാല് കോടി രൂപ ചെലവഴിച്ചാണ് ദക്ഷിണ റെയിൽവേ അടിപ്പാത നിർമിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ജൂൺ ആദ്യത്തിൽ പാത തുറന്ന് കൊടുക്കും.
കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍…
ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്ഫോടനം. കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്ഫോടനമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ മരിച്ചു. മൂന്ന്…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ അപമാനിച്ചെന്ന…
കാസറഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികള്‍ ചികിത്സ തേടി. കാസറഗോഡ് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തില്‍ പങ്കെടുത്ത…
കൊച്ചി: ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നല്‍കിയതാണ്.…
തിരുവനന്തപുരം: സ്വർണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസം…