ബെംഗളൂരു ടെക്കിയുടെ മരണം; മകനെ ഭാര്യയും കുടുംബവും എടിഎമ്മായാണ് കണ്ടിരുന്നതെന്ന് യുവാവിന്റെ പിതാവ്

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് പവൻ. വ്യാജ സ്ത്രീധനപീഡന ആരോപണത്തെ തുടർന്നാണ് അതുൽ ജീവനൊടുക്കിയത്. സംഭവത്തിൽ ഭാര്യയെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ നികിത സിംഘാനിയയും അമ്മയും മകനെ എടിഎമ്മായി ഉപയോഗിക്കുകയായിരുന്നുവെന്ന് അതുലിന്റെ പിതാവ് പവൻ പറഞ്ഞു.

അതുലും നികിതയും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത ദാമ്പത്യ തർക്കമാണ് മകൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് പിതാവ് പറഞ്ഞു. വിവാഹമോചനത്തിന് പകരമായി നികിത 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ഒത്തുതീർപ്പ് നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം കൈപ്പടയിൽ എഴുതിയ സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും നിഖിത തന്നിരുന്നതായും ആ ലിസ്റ്റ് തൻ്റെ കൈവശം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യം ഒത്തുതീർപ്പിന് സമ്മതിച്ചെങ്കിലും നികിതയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അതുൽ സംശയം പ്രകടിപ്പിച്ചിരുന്നതായും പവൻ പറഞ്ഞു. പണം നൽകിയാലും വിവാഹമോചനം നൽകില്ലെന്ന് അതുൽ വിശ്വസിച്ചു. നിയമപരമായ കേസുകൾ തുടരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികിതയുടെ അമ്മ അതുലിനെ ആത്മഹത്യയെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പേരക്കുട്ടിയുടെ ജന്മദിനത്തിൽ പോലും അവനെ കാണാൻ അനുവദിച്ചില്ലെന്നും അതുൽ നൽകിയ സമ്മാനങ്ങൾ നിരസിച്ചതായും അദ്ദേഹം പറഞ്ഞു.

ഭാര്യയും അവരുടെ വീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കി സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് ശേഷമായിരുന്നു അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു.

TAGS: BENGALURU | ATUL SUBHASH
SUMMARY: Atul Subhash father comes up with more allegations against nikita

Savre Digital

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…

21 minutes ago

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…

54 minutes ago

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…

3 hours ago

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

4 hours ago

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…

5 hours ago