ബെംഗളൂരു: ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠന റിപ്പോർട്ട് സർക്കാരിന് കൈമാറി ബിഎംആർസിഎൽ. 59.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ റെയിൽ വരുന്നത്. ഇതിൽ 25 എലിവേറ്റഡ് സ്റ്റേഷനുകളുണ്ടാകും. നെലമംഗല, വീവേഴ്സ് കോളനി, ബുദിഹാൽ, ടി ബേഗൂർ, സോംപുര ഇൻഡസ്ട്രിയൽ ഏരിയ, ദൊബ്ബ്സ്പേട്ട്, ക്യാത്സാന്ദ്ര, തുമകുരു ബസ്റ്റാൻഡ്, ടിയുഡിഎ ലേഔട്ട്, സിറ ഗേറ്റ് എന്നീ പ്രധാന കേന്ദ്രങ്ങളിൽ സ്റ്റേഷനുകളുണ്ടാകും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് ബിഎംആർസിഎല്ലിന് സമർപ്പിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാമെന്നാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. സാധ്യതാ റിപ്പോർട്ട് ഉടൻ തന്നെ സംസ്ഥാന മന്ത്രിസഭയ്ക്കു മുമ്പാകെ ചർച്ച ചെയ്യും. അനുമതി ലഭിച്ചാൽ പിന്നാലെ ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയും കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്യും.
TAGS: BENGALURU | NAMMA METRO
SUMMARY: BMRCL Submit feasibility report of Bengaluru – Tumkur metro line to govt
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…