ബെംഗളൂരു: ബെംഗളൂരു – പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ബെളഗാവി നിപ്പാനി ടൗണിന് സമീപം സ്ഥാവനിധി ഘട്ടിലാണ് അപകടമുണ്ടായത്. ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 15 പേർക്ക് പരുക്കേറ്റു.
ഖാനാപൂർ താലൂക്കിലെ ജാംബോട്ടിയിൽ നിന്നുള്ള നാരായൺ പർവാദ്കർ (65) ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ ട്രക്ക് രണ്ട് കാറുകൾ, ഒരു ക്രൂയിസർ പാസഞ്ചർ വാഹനം, ഇരുചക്രവാഹനം എന്നിവയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രക്ക് പൂർണമായും തകർന്നു. മറ്റ് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: One dead, 15 injured in crash on Pune-B’luru highway near Nippani
കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ്…
മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും…
ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന് വൈകിട്ട് 4 മണി മുതൽ ജീവൻ ഭീമ…
ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…