ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലെ തീപിടിത്തം; 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ 150 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി പോലീസ് റിപ്പോർട്ട്‌. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 4.35ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ലാബുകളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ജീവനക്കാരനാണ് തീപിടിത്തമുണ്ടായത് ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണയ്ക്കാൻ കഴിഞ്ഞത്. തീപിടിത്തത്തിൽ സ്‌റ്റാർട്ടപ്പുകൾക്ക് 80 കോടി മുതൽ 110 കോടി രൂപ വരെ നഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇന്നൊവേഷൻ സ്ബുറ്ററിന് ഏകദേശം 42 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായുമാണ് വിവരം. കൂടുതൽ സ്‌റ്റാർട്ടപ്പുകളെ ഉൾക്കൊള്ളുന്നതിനായി അടുത്തിടെ നവീകരിച്ച രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.

ഗലോർ ടിഎക്‌സ് സ്‌റ്റാർട്ടപ്പ് ലാബിൽ തീപിടിക്കുന്ന രാസവസ്തുക്കളുടെ ശരിയായ രീതിയിലുള്ള മാനേജ്മെന്‍റ് ഇല്ലാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. വലിയ അളവിൽ തീപിടിക്കുന്ന രാസവസ്‌തുക്കൾ ലാബുകളിൽ സൂക്ഷിക്കരുതെന്നും, പകരം നിയുക്ത സംഭരണ ​​കേന്ദ്രങ്ങളിൽ സൂക്ഷിക്കണമെന്നും സ്‌റ്റാർട്ടപ്പുകൾക്ക് നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

TAGS: BENGALURU | FIRE
SUMMARY: Around 150 cr loss reported at Bengaluru bio innovation centre fire

Savre Digital

Recent Posts

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണം: കെകെടിഎഫ്

ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്). ഒരു പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്നാണ്…

18 minutes ago

നന്മ ബെംഗളൂരു കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…

53 minutes ago

ബെംഗളൂരു മലയാളി ഫോറം പുതുവത്സരാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…

1 hour ago

പ്രതികളുമായി പോയ പോലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…

9 hours ago

മഹാ അന്നദാനം സംഘടിപ്പിച്ചു

ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ…

9 hours ago

വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റിനെതിരെ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം…

10 hours ago