Categories: KARNATAKATOP NEWS

ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനു അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ബെംഗളൂരു-ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് സർവീസിന്റെ വിപുലീകരണമായിരിക്കില്ല പുതിയ ട്രെയിൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടക മുൻ മുഖ്യമന്ത്രിയും ബെളഗാവി എംപിയുമായ ജഗദീഷ് ഷെട്ടാർ അടുത്തിടെ കേന്ദ്രമന്ത്രിയെ കണ്ട് ഇരുനഗരങ്ങൾക്കുമിടയിൽ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അതിവേഗ റെയിൽ ലിങ്ക് എന്ന ആവശ്യമാണ് ഇതോടെ സാധ്യമായത്. ബെംഗളൂരുവിനും ധാർവാഡിനും ഇടയിൽ ഓടുന്ന നിലവിലുള്ള വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്, പുതിയ ട്രെയിൻ രാവിലെ ബെളഗാവിയിൽ നിന്ന് ആരംഭിച്ച് ഉച്ചയോടെ ബെംഗളൂരുവിൽ എത്തും. തുടർന്ന് ഉച്ചകഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രിയോടെ ബെളഗാവിയിൽ തിരിച്ചെത്തും. ദൈനംദിന യാത്രക്കാർക്കും, വിദ്യാർഥികൾക്കും, ബിസിനസ്സ് യാത്രക്കാർക്കും പ്രയോജനകരമാകുന്നതാണ് പുതിയ ട്രെയിനിന്റെ സമയക്രമം.

TAGS: BENGALURU | VANDE BHARAT
SUMMARY: Belagavi gets its own Vande Bharat Express from Bengaluru

Savre Digital

Recent Posts

ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു; നാല് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ…

19 minutes ago

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ…

26 minutes ago

പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദര്‍ശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു…

53 minutes ago

കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടിസി പാളയയുടെ ഓണാഘോഷ പരിപാടികള്‍ക്ക് കേരളപ്പിറവി ദിനത്തോടനമായ നാളെ തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

1 hour ago

പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം

ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് നടന്‍ പ്രകാശ് രാജ് അടക്കം…

1 hour ago

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

10 hours ago