ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉടൻ ആരംഭിച്ചേക്കും. സർവീസ് ആരംഭിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയതായി റെയിൽവേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സെമി-ഹൈ-സ്പീഡ് ട്രെയിൻ സർവീസ് നടത്തണമെന്നത് യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്.
ഈ വർഷം മാർച്ചിൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് ഇരുറൂട്ടുകൾക്കിടയിലും വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപെട്ട് നിവേദനം നൽകിയിരുന്നു. നിലവിൽ വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിനും ഹുബ്ബള്ളിക്കും ഇടയിൽ ധാർവാഡ് വഴിയാണ് സർവീസ് നടത്തുന്നത്. ഇതാണ് ബെളഗാവിയിലേക്ക് നീട്ടുന്നത്. കിത്തൂർ കർണാടക മേഖലയിലുടനീളവും യാത്ര ചെയ്യുന്ന പതിവ് യാത്രക്കാർക്ക് പുതിയ സർവീസ് സഹായകമാകുമെന്ന് മന്ത്രി സോമണ്ണ പറഞ്ഞു.
TAGS: BENGALURU | VANDE BHARAT
SUMMARY: Vande Bharat Express to connect Bengaluru and Belagavi soon
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…