Categories: BENGALURU UPDATES

ബെംഗളൂരു ഭീകരാക്രമണ കേസ്; 11 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്‌. വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ്‌ നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ വീടുകളിൽ ഇന്ന് രാവിലെ റെയ്ഡ് നടന്നു. ഇവരുടെ സായ്ബാബ റോഡിലെ വീടുകളിലായിരുന്നു പരിശോധന.

ആന്ധ്രാപ്രദേശിലെ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിലായി. അനന്ത്പുർ ജില്ലയിൽ നിന്ന് റായ്ദുർഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും എൻഐഎ പിടിച്ചെടുത്തു. രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്‌ഡ്‌ നടക്കുന്നത്. മാർച്ച് 3 നാണ് കേസ് എൻഐഎ ഏറ്റെടുത്തത്. തുടർന്ന് ഏപ്രിൽ 12 ന് കേസിലെ മുഖ്യപ്രതി അബ്ദുൽ മതീൻ അഹമ്മദ് താഹയുൾപ്പെടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരുക്കേറ്റിരുന്നു. സ്ഫോടനത്തിന് കാരണമായ ഇമ്പ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ( ഐഇഡി) കഫേയിൽ സ്ഥാപിച്ചത് പിടിയിലായ മുഖ്യപ്രതികൾ ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

ഇതിനിടെ ബെംഗളുരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത തീവ്രവാദ ഗൂഢാലോചനക്കേസിലും എൻഐഎ റെയ്ഡ് നടക്കുന്നുണ്ട്. 2023- ജൂലൈയിൽ ബെംഗളുരുവിൽ അടക്കം വിവിധ ഇടങ്ങളിൽ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് 2023 ഒക്ടോബറിൽ എൻഐഎ ഏറ്റെടുത്തു. ജയിലിൽ വച്ച് വിവിധ പെറ്റിക്കേസുകളിൽ പ്രതികളായി എത്തിയവരെ തീവ്രവാദപ്രവർത്തനത്തിലേക്ക് പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

Savre Digital

Recent Posts

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

54 minutes ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

1 hour ago

ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…

2 hours ago

പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…

2 hours ago

ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നാലുകിലോ അരി; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…

2 hours ago

വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹര്‍ജിയില്‍ നാളെയും വാദംതുടരും

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…

3 hours ago