ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു

ബെംഗളൂരു: ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു. ശനിയാഴ്ച പുലർച്ചെ മാണ്ഡ്യ നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ 25 യാത്രക്കാരുമായി പോയ ബസിന് തീപ്പിടിക്കുകയായിരുന്നു. പുലർച്ചെ 5 മണിയോടെയാണ് സംഭവം.

ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇതോടെ വലിയൊരു അപകടം ഒഴിവായി. തുടർന്ന് ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | BUS CATCHES FIRE
SUMMARY: Private bus catches fire in Bengaluru Highway

Savre Digital

Recent Posts

‘കൂടുതൽ വിശദീകരണത്തിനില്ല’; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന്…

28 minutes ago

ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില്‍ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയില്‍ എൻജിൻ…

31 minutes ago

യുവതിയെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ജലിയെയാണ് (28) ആണ്…

1 hour ago

കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

പാലക്കാട്: കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസില്‍ നിന്നും…

2 hours ago

2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്‌ഡ്

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ് (എസ്‌ബി‌ഐ) ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസില്‍…

3 hours ago

സ്ത്രീത്വത്തെ അപമാനിച്ചു; ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രണത്തില്‍ 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മധു, പോള്‍ ഫ്രെഡി,…

4 hours ago