ബെംഗളൂരു: കേരളത്തിലേക്ക് ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു. കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായ പരീക്ഷണയോട്ടം ഇന്ന് നടക്കും. ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എസി ചെയർകാർ ആണ് കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ്.
കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പൊള്ളാച്ചി വഴിയാണ് പരീക്ഷണയോട്ടം നടത്തുക. രാവിലെ എട്ടിന് ട്രെയിൻ കോയമ്പത്തൂരിൽനിന്ന് പുറപ്പെടും. 10:45ന് പാലക്കാട് ടൗൺ സ്റ്റേഷനിൽ എത്തിച്ചേരും. 11:05ന് പാലക്കാട് ജങ്ഷനിൽ എത്തും. 11:35ന് ട്രെയിൻ മടങ്ങും. 2:40ന് കോയമ്പത്തൂരിൽ എത്തും.
അടുത്തിടെയാണ് പൊള്ളാച്ചി പാത നവീകരിച്ചു വൈദ്യുതീകരണം പൂർത്തിയാക്കിയത്. പാതയിൽ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരം കൂടിയാണ് ഡബിൾ ഡക്കർ ട്രെയിനിൻ്റെ വരവ്. ബുധനാഴ്ച ഉദയ് ട്രെയിനുകൾ ഇല്ലാത്തതിനാലാണ് ഈ ദിവസം പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത്. സേലം, പാലക്കാട് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പരീക്ഷണയോട്ടം.
തിരുവനന്തപുരം – മധുര എക്സ്പ്രസുമായി (16343/44) കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ് കണക്ട് ചെയ്തേക്കുമെന്നും സൂചനകളുണ്ട്. ഇതോടെ തെക്കൻ കേരളത്തിലുള്ള ബെംഗളൂരു മലയാളികൾക്കും സർവീസ് ഗുണകരമാകും. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും തൊഴിലെടുക്കുന്ന കിനത്തൂകടവില്‍ നിന്നുള്ള ഐടി, ഐടിഇഎസ് പ്രൊഫഷണല്‍സിനും പൊള്ളാച്ചി, ഉദുമല്‍പേട്ട, പളനി നിന്നുള്ള കച്ചവടക്കാര്‍ക്കും സേവനത്തിന്റെ ഗുണം ലഭിക്കും. നേരിട്ടുള്ള ട്രെയിന്‍ സര്‍വ്വീസ് ഇല്ലാത്തതിനാല്‍ പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, പളനി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളിലെത്തിവേണം ബെംഗളൂരുവിലേക്ക് പോകാന്‍.
The post ബെംഗളൂരു മലയാളികൾക്ക് സന്തോഷവാര്‍ത്ത; കേരളത്തിലേക്ക് ഡബിൾ ഡക്കർ ട്രെയിൻ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…