ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന ചത്തോത്ത് ഷുക്കൂര്‍ ഹാജി (74) ഈജിപ്തില്‍ വെച്ച് മരണപ്പെട്ടു. ഒരാഴ്ചമുമ്പ് ബെംഗളൂരുവില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ സിയാറത്തിന് (തീര്‍ത്ഥയാത്ര) പോയതായിരുന്നു അദ്ദേഹം. കണ്ണൂര്‍ കോയ്യോട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം ഏറെ വര്‍ഷങ്ങളായി ബെംഗളൂരുവിലായിരുന്നു താമസം.
ഭാര്യ റംല. മക്കള്‍: സുനീറ, ശഫീറ, സീനത്ത്. മരുമക്കള്‍: അശ്‌റഫ്, റഫീക്ക്, ശഹിര്‍.
സഹോദരങ്ങള്‍: മുസ്ഥഫ, പരേതനായ ഇസ്മായില്‍, ബഷീര്‍, അബ്ദുല്‍ ജലീല്‍ ഹാജി ബെംഗളൂരു, ഖലീല്‍ ബെംഗളൂരു, റഷീദ്, സുബൈദ, പരേതയായ ജമീല. മൃതദേഹം പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ തന്നെ ഖബടക്കി.
<br>
TAGS : OBITUARY
കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പോലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ…
ന്യൂഡൽഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുണ്ടെങ്കില്‍ അത്തരക്കാർക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ അനുമതിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.…
കൊച്ചി: ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിൽ…
തിരുവനന്തപുരം: പാറശാലയില്‍ ജ്യൂസില്‍ വിഷം കലക്കി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. 23കാരനും 15കാരിയുമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന നോർക്ക ഇൻഷുറൻസ് ക്യാമ്പിന് നാളെ തുടക്കമാകും. ദാസറഹള്ളി പൈപ്പ്…