ബെംഗളൂരു: അന്തരിച്ച എഴുത്തുകാരനും വിവര്‍ത്തകനുമായ കെ. കെ. ഗംഗാധരന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനായി ബെംഗളൂരുവിലെ സാംസ്‌കാരിക പ്രമുഖര്‍ ഒത്തുകൂടുന്നു. ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകുന്നേരം 4 30 ന് കോര്‍പ്പറേഷന്‍ സര്‍ക്കിളിലെ ജിയോ ഹോട്ടലില്‍ നടക്കുന്ന ‘ഓര്‍മ്മയില്‍ കെ. കെ. ജി’ എന്ന പരിപാടിയില്‍ ബെംഗളൂരുവിലെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ സംസാരിക്കും.
നയനന്‍ നന്ദിയോട്, സുധാകരന്‍ രാമന്തളി, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി, കെ. കവിത, സി. പി. രാധാകൃഷ്ണന്‍, ടി.സി.സിറാജ്, പ്രമോദ് വരപ്രത്ത്, , ടി.എ. കലിസ്റ്റസ്, ആര്‍. വി. ആചാരി, ഫ്രാന്‍സിസ് ആന്റണി, ഡോ. മലര്‍വിളി കെ, നാസര്‍ നീലസാന്ദ്ര, ഷംശുദ്ദീന്‍ കൂടാളി, കാരുണ്യ ഗോപിനാഥ്, സുദേവ് പുത്തന്‍ചിറ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം അംഗമായിരുന്ന അദ്ദേഹം സംഘടനയുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് ബെംഗളൂരുവിലെ എഴുത്തുകാരുടെ രചനകളും കന്നടയിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
<BR>
TAGS : KK GANGADHARAN | BANGALORE WRITERS AND ARTISTS FORUM
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…