ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്ക് ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഫെയർ ഫിക്സേഷൻ കമ്മിറ്റി ശുപാർശ ചെയ്‌ത നിരക്ക് തന്നെയാണ് അന്തിമമാക്കിയതെന്നും, മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ബിഎംആർസിഎൽ അറിയിച്ചു. ദൂരത്തെ അടിസ്ഥാനമാക്കി പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന നിരക്കിൽ മാറ്റം കരുതിയിട്ടില്ല.
പുതുക്കിയ നിരക്ക് ഘടന പ്രകാരം 0-2 കിലോമീറ്ററിന് 10 രൂപയാണ് ടിക്കറ്റ് ചാർജ്. 2 മുതൽ 4 കിലോമീറ്ററിന് 20 രൂപ, 4 മുതൽ 6 കിലോമീറ്ററിന് 30 രൂപ, 6 മുതൽ 8 കിലോമീറ്ററിന് 40 രൂപ, 8 മുതൽ 10 കിലോമീറ്ററിന് 50 രൂപ, 10 മുതൽ 15 കിലോമീറ്ററിന് 60 രൂപ, 15 മുതൽ 20 കിലോമീറ്ററിന് 70 രൂപ, 20 മുതൽ 25 കിലോമീറ്ററിന് 80 രൂപ, 25ഉം അതിൽ കൂടുതലുമുള്ളവയ്ക്ക് 90 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
ഇതിനുപുറമെ, സ്മാർട്ട് കാർഡുകൾക്ക് നിലവിലുള്ള 5 ശതമാനം കിഴിവ് നിലനിർത്തും. മെട്രോ സിസ്റ്റത്തിൽ പ്രവേശിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഓഫ്-പീക്ക് സമയത്തെ യാത്രയ്ക്ക് സ്മാർട്ട് കാർഡുകൾക്ക് 5 ശതമാനം അധിക കിഴിവ് നൽകും. ഓഫ്-പീക്ക് സമയം പ്രവൃത്തിദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും പ്രവൃത്തിദിവസങ്ങളിൽ രാത്രി 9 മുതലുമാണ്.
എല്ലാ ഞായറാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും (ജനുവരി 26, ഓഗസ്റ്റ് 15, ഒക്ടോബർ 02) ദിവസം മുഴുവൻ ഒരേപോലെ സ്മാർട്ട് കാർഡുകൾക്ക് 10 ശതമാനം കിഴിവ് നൽകും. സ്മാർട്ട് കാർഡുകളിൽ 90 രൂപ മിനിമം ബാലൻസ് നിലനിർത്തണമെന്ന് ബിഎംആർസിഎൽ പറഞ്ഞു. ടൂറിസ്റ്റ് കാർഡ് നിരക്കുകൾ (ഡേ പാസുകൾ), ഗ്രൂപ്പ് ടിക്കറ്റ് വിലകൾ എന്നിവയും പരിഷ്കരിച്ചിട്ടുണ്ട്. ടൂറിസ്റ്റ് പാസുള്ളവർക്ക് ഒരു ദിവസത്തേക്ക് പുതുക്കിയ നിരക്ക് 300 രൂപയാണ്. മൂന്ന് ദിവസത്തെ പാസിനു 600 രൂപയാണ് നിരക്ക്.
മെട്രോ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് പുതുക്കിയ നിരക്ക് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. 2011 ൽ ബൈയപ്പനഹള്ളി-എംജി റോഡ് റൂട്ടിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം, ബിഎംആർസിഎൽ കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,280 കോടി രൂപയുടെ മൊത്തം നഷ്ടം സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: NAMMA METRO
SUMMARY: Bengaluru namma metro fare revised
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…
കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…