Categories: KARNATAKATOP NEWS

ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ടി.കെ. ഹൗസിൽ ഷാനവാസ് – സുഹൈല ദമ്പതികളുടെ മകൻ മുഹമ്മദ് തമീം ആണ് മരിച്ചത്. വിജയവാഡയിൽ നിന്നും കിയ സെൽറ്റോസ് കാറിൽ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാനവാസും കുടുംബവും. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ മാണ്ഡ്യയിൽ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ തമീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാറിലെ മറ്റു യാത്രക്കാര്‍ക്കും പരുക്കേറ്റു. തമീമിൻ്റെ മാതാവ് സുഹൈലയെ ആദ്യം മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസിലേക്ക് മാറ്റി.

തമീമിൻ്റെ മൃതദേഹം മൈസൂരു കെ. ആര്‍ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. എ.ഐ.കെ.എം.സി മൈസൂരു ഭാരവാഹികളായ അൻവർ സി.എം മുഹമ്മദ് നിസാർ, ഷഹീർ ലോയൽ വേൾഡ്, ആശിർവാദ് സിദ്ധിഖ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തില്‍ മാണ്ഡ്യ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
<br>
TAGS : ACCIDENT  | BENGALURU-MYSURU EXPRESS HIGHWAY
SUMMARY : A five-year-old boy died after a Malayali family’s car met with an accident on the Bengaluru-Mysuru national highway

Savre Digital

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…

24 minutes ago

ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റു

തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്നും പഴയതൊന്നും…

1 hour ago

ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…

2 hours ago

ആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…

3 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…

4 hours ago

ശബരിമല സ്വര്‍ണക്കൊള്ള: എ.പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…

5 hours ago