ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ഉടൻ

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ബാരിയർ ലെസ് ഫ്രീ ഫ്ലോ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. കേന്ദ്ര സർക്കാർ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ബെംഗളൂരു-മൈസൂരു എൻഎച്ച്-275 ഉൾപ്പെടെയുള്ള റോഡുകളിൽ ഇത്തരത്തിലൊരു അധിഷ്‌ഠിത ടോൾ പിരിവ് പൈലറ്റ് നടത്താൻ തീരുമാനിച്ചതായി അടുത്തിടെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ബാരിയർ-ലെസ് ഫ്രീ-ഫ്ലോ ടോളിംഗ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനുള്ള ഉപദേശക സേവനങ്ങൾ നൽകുന്നതിന് സർക്കാർ സ്വകാര്യ കൺസൾട്ടൻ്റിനെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കൃത്യമായി മനസിലാക്കാനും ഇവ സഹായിക്കും.

വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ പ്ലേറ്റിൻ്റെ ഫോട്ടോ എടുത്ത് വാഹനം കടന്നുപോകുന്ന ഹൈവേയുടെ യഥാർത്ഥ നീളത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ തുക ഈടാക്കുന്നതാണ് പുതിയ സംവിധാനം. 2016ൽ പുറത്തിറക്കിയ റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ അധിഷ്‌ഠിത ഫാസ്‌ടാഗുകൾക്ക് പകരമായാണിത്.

TAGS: BENGALURU | EXPRESSWAY
SUMMARY: Toll collection on Mysuru-Bengaluru Highway, FASTag to be replaced by Global Navigation Satellite System soon

Savre Digital

Recent Posts

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

49 minutes ago

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡര്‍

ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…

2 hours ago

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

3 hours ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…

4 hours ago

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

4 hours ago

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ച്‌ അപകടം; നാല്പത് ഇന്ത്യക്കാര്‍ മരിച്ചു

മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ കത്തി…

5 hours ago