ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മാണ്ഡ്യ, ശ്രീരംഗപട്ടണയിലെ കോടി ഷെട്ടിപുര, സിദ്ധാപുര, ധാക്ലെ ഗ്രാമങ്ങളിലെ താമസക്കാരുടെ യാത്ര പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. അധിക റോഡ് സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നതിന് നിതിൻ ഗഡ്കരി പറഞ്ഞു.
ഷെൽട്ടർ നിർമ്മാണത്തിനുള്ള ടെൻഡറുകൾ ഇതിനകം ക്ഷണിച്ചിട്ടുണ്ട്. ബസ് ഷെൽട്ടറുകളുടെ നിർമ്മാണം ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിലെ എംപിയും കേന്ദ്ര ഘന വ്യവസായ, സ്റ്റീൽ വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.
TAGS: BENGALURU | MYSORE | EXPRESSWAY
SUMMARY: Union Minister Nitin Gadkari says approval for bus shelters on Bengaluru-Mysuru Expressway
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…