ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ 5 ശതമാനം വരെയാണ് വർധന. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2008ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ പ്രകാരം വാർഷിക പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് നിരക്ക് പരിഷ്കരണം. ഗണഗുരു, കണിമിനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ പരമാവധി 5 ശതമാനവും കുറഞ്ഞത് 3 ശതമാനവുമാണ് വർധിപ്പിച്ചത്.
പുതിയ നിരക്ക് പ്രകാരം ബെംഗളൂരു – നിദഘട്ട റൂട്ടിൽ സഞ്ചരിക്കുന്ന കാറുകൾ, വാനുകൾ, ജീപ്പുകൾ തുടങ്ങിയ വാഹനങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 180 രൂപയും ഒരു റൗണ്ട് ട്രിപ്പിന് 270 രൂപയും ഈടാക്കും. മുമ്പ്, ഇവൻ യഥാക്രമം 170 രൂപയും 255 രൂപയുമായിരുന്നു. കണിമിനിക്കെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ ടോൾ ഈടാക്കും. ലൈറ്റ് കോമേഴ്‌ഷ്യൽ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, മിനിബസുകൾ എന്നിവയ്ക്ക് ഒരു യാത്രയ്ക്കുള്ള ടോൾ നിരക്ക് 290 രൂപയായി പരിഷ്കരിച്ചു. മടക്ക യാത്രയ്ക്ക് 430 രൂപയാക്കി. മുൻ നിരക്കുകൾ യഥാക്രമം 275 രൂപയും 415 രൂപയും ആയിരുന്നു. ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്‌സിലുകൾ) ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 605 രൂപയും മടക്ക യാത്രയ്ക്ക് 905 രൂപയും ഈടാക്കും. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ള വാണിജ്യേതര വാഹനങ്ങൾക്ക് ഇനി മുതൽ 350 രൂപയായിരിക്കും പ്രതിമാസ പാസിന്റെ വില.
മൂന്ന് ആക്‌സിൽ വാണിജ്യ വാഹനങ്ങൾ ഒറ്റ യാത്രയ്ക്ക് 660 രൂപയും 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയാൽ 990 രൂപയും നൽകണം. ഹെവി കൺസ്ട്രക്ഷൻ മെഷിനറികൾ, മണ്ണ് നീക്കുന്ന ഉപകരണങ്ങൾ അല്ലെങ്കിൽ മൾട്ടി-ആക്‌സിൽ വെഹിക്കിൾ (4-6 ആക്‌സിൽസ്) ഒറ്റ യാത്രയ്ക്ക് 945 രൂപയും 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയാൽ 1,420 രൂപയും നൽകണം.
ബെംഗളൂരു-നിദഘട്ട സെക്ഷനിൽ സഞ്ചരിക്കുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവ പ്രതിമാസ പാസിന് 5,945 രൂപ (പ്രതിമാസം 50 ഒറ്റത്തവണ യാത്രകൾ), ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 9,605 രൂപ, ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്‌സിൽ) 20,130 രൂപ, ത്രീ-ആക്‌സിൽ കൊമേഴ്‌സ്യൽ വാഹനത്തിന് 21,960 രൂപ, ഹെവി കൺസ്ട്രക്ഷൻ, മണ്ണുമാന്തി വാഹനങ്ങൾക്ക് (4 മുതൽ 6 ആക്‌സിൽ) 31,565 രൂപ, വലിപ്പം കൂടിയ വാഹനങ്ങൾക്ക് 38,430 രൂപ എന്നിങ്ങനെയാണ് പ്രതിമാസ പാസ് നിരക്ക്.
TAGS: BENGALURU | TOLL
SUMMARY: Mysuru-Bengaluru Highway toll charges hiked by 3 to 5%
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…