Categories: KARNATAKATOP NEWS

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ 21 സ്കൈവാക്കുകൾ നിർമ്മിക്കും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 21 സ്കൈവാക്കുകൾ നിർമ്മിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതുവരെ അഞ്ച് സ്കൈവാക്കുകൾ മാത്രമാണ് പാതയിലുള്ളത്. ബാക്കിയുള്ളവ എത്രയും വേഗം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ അപകടമായി മാറിയിട്ടുണ്ട്. സ്കൈവാക്കുകൾ നിർമിച്ചാൽ ആളുകൾക്ക് തടസമില്ലാതെ റോഡുകൾ മുറിച്ചുകടക്കാനും മറ്റും സാധിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു.

സമീപത്തുള്ള ഗ്രാമങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കും എത്തിച്ചേരാൻ സഹായിക്കുന്നതിന് സ്കൈവാക്കുകളോ ഓവർബ്രിഡ്ജുകളോ നിർമ്മിക്കണമെന്ന് നിരവധി ഗ്രാമവാസികൾ മുമ്പ് എൻ‌എച്ച്‌എ‌ഐയോട് ആവശ്യപ്പെട്ടിരുന്നു. ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ അപകടങ്ങൾ സംഭവിച്ച നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്കൈവാക്ക് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും, ഓവർബ്രിഡ്ജുകൾ കൂടുതൽ ഉപയോഗപ്രദമാകുമായിരുന്നുവെന്ന് ഗ്രാമവാസികൾ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ദേശീയപാതയിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ കാൽനടയാത്രക്കാർ എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: BENGALURU | EXPRESSWAY
SUMMARY: NHAI to build 21 skywalks on Bengaluru-Mysuru Highway

Savre Digital

Recent Posts

ലോണ്‍ തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകള്‍ കണ്ടെത്തി

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍…

25 minutes ago

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻപ്ര​സി​ഡന്റ് എ​ൻ.​വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി. എ​സ്.​പി.…

34 minutes ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കൊല്ലം…

40 minutes ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട്…

1 hour ago

വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ; മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും

ബെംഗ​ളൂ​രു: വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും. മജ​സ്റ്റി​ക് ഉ​പ്പ​ര​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ…

1 hour ago

അഫ്‌ഗാനില്‍ വന്‍ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 6.3 തീവ്രത, വ്യാപക ദുരന്ത സാധ്യതയെന്ന് റിപ്പോര്‍ട്ട്

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിൽ വന്‍ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു.…

2 hours ago