ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ (ദേശീയപാത 275) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ ഉടൻ സ്ഥാപിക്കും. 60 എഐ ബേസ്ഡ് കാമറകളാണ് ഈ പാതയിൽ സ്ഥാപിക്കുന്നത്. ഇതിന്റെ ജോലികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ശേഷിയടക്കമുള്ള കാമറകളാണ് സ്ഥാപിക്കുന്നത്.
പാതയിലെ തന്ത്രപ്രധാനമായ മേഖലകളിലാണ് കാമറകൾ സ്ഥാപിക്കുക. സോളാർ പാനലുകൾ സഹിതമുള്ള ഈ കാമറകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം സ്വയം ഉൽപ്പാദിപ്പിക്കും. രണ്ട് വശങ്ങളിൽ നിന്നും കാമറാ പോളുകൾ ഉയർന്നു കഴിഞ്ഞു. ഓരോ കമാനത്തിലും 5 കാമറ വീതമാണുള്ളത്. ഓരോ ലേനിലെയും സ്പീഡ് ലിമിറ്റ് അടക്കമുള്ളവ ഈ പോളുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എക്സ്പ്രസ് വേയിൽ ലേൻ സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവർക്കും ഇതോടെ പണികിട്ടും.
നിലവില്‍ അഞ്ച് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകൾ മാത്രമാണ് ഈ പാതയിലുള്ളത്. ഇവ സ്ഥാപിച്ചതിനു ശേഷം തന്നെ അമിതവേഗതയെ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. അറുപതോളം ക്യാമറകൾ കൂടി സ്ഥാപിക്കപ്പെടുന്നതോടെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും.
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…