ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രുദ്രാക്ഷിപുര ബൈപാസ് റോഡിലെ റോഡ് ഡിവൈഡറിൽ കാർ ഇടിച്ചുകയറിയാണ് അപകടം. ബെംഗളൂരു സ്വദേശികളായ കല (40), മകൻ ദർശൻ (21) എന്നിവരാണ് മരിച്ചത്.
ആഷാഡ പൂജകൾക്കായി ചാമുണ്ഡി മലയിൽ എത്തിയ കുടുംബം ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കലയുടെ മകൾ മേഘ, മരുമകൻ മഞ്ജുനാഥ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. എല്ലാവരും തുമകുരു ജില്ലയിലെ കുനിഗൽ സ്വദേശികളും ബെംഗളൂരുവിലെ ബാഗലകുണ്ടെയിൽ താമസിക്കുന്നവരുമാണ്.
പരുക്കേറ്റവരെ മദ്ദൂർ സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി മാണ്ഡ്യയിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
മൈസൂരു-ബെംഗളൂരു ഹൈവേയിൽ സഞ്ചരിക്കുമ്പോൾ ഇവരുടെ കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് കലയും ദർശനും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മഞ്ജുനാഥാണ് കാർ ഓടിച്ചിരുന്നതെന്നും അമിതവേഗത്തിലുള്ള ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. മദ്ദൂർ ട്രാഫിക് പോലീസ് സംഭവസ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
TAGS: BENGALURU UPDATES | ACCIDENT
SUMMARY: Woman, son killed in accident on Mysuru-Bengaluru Highway
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…
ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…
മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…